പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ: രാജ്യവ്യാപകമായി മാർച്ച് 24, 25 തീയതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ കൽപ്പറ്റയിലെ വയനാട് ജില്ലാ ലീഡ് ബാങ്കിന് മുൻപിൽ ധർണ്ണ നടത്തി. ഒഴിവുള്ള തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുക, ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
എ.ഐ.ബി.ഒ.സി ജില്ലാ ചെയർമാൻ സി.ജെ. ജോയി ധർണ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി ജെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. എൻ.സി.ബി.ഇ സെക്രട്ടറി കെ.സുമോദ്, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. റീന, കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. ജോയി, സി.ബി.ഒ.എ ജില്ലാ സെക്രട്ടറി പി. ജിജോ എന്നിവർ സംസാരിച്ചു .





Leave a Reply