പുനരധിവാസം നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്കിയും വേണം: സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍
ചൂരല്‍മല ടൗണ്‍ റീഡിസൈനിങ്ങിന്റെ പേരില്‍ ദുരന്തഭൂമിയില്‍ പണിയാനുദ്ദേശിക്കുന്ന റോഡുകള്‍ ഡിസാസ്റ്റര്‍ ടൂറിസത്തെയും അതിലൂടെ കരാറുകാരെയും ടൂറിസം ലോബിയെയും സഹായിക്കാനാണെന്ന് സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍.ദുരന്തബാധിതര്‍ക്ക് പരമാവധി ഭൂമി കൊടുക്കേണ്ടതും 10,11,12 വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളെയും നിര്‍ബ്ബന്ധമായും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് എന്നും സര്‍ക്കാരിന്റെ ഭൂമി ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ പോലും ഏറ്റെടുക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നും സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ. പ്രേം നാഥ് , കെ.ജി. മനോഹരന്, സി.ജെ. ജോണ്സണ് എന്നിവര്‍ സംസാരിച്ചു.
നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കാത്തത് പിണറായി സര്‍ക്കാരും ഹാരിസണും തമ്മിലുള്ള ഒത്തുകളിയാണെന്ന കാര്യത്തില്‍ വയനാട്ട്കാര്‍ക്ക് യാതൊരു സംശയവുമില്ല. വാടക പോലും കൊടുക്കാനാവാതെ മരണത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന അതിജീവിതരെ സഹായിക്കാന്‍ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന റവന്യു മന്ത്രി കെ.രാജന്, പുതിയ പദ്ധതികളൊന്നുമില്ലതാനും.





Leave a Reply