June 21, 2026

പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
Gjj
By ന്യൂസ് വയനാട് ബ്യൂറോ

 

ആക്ഷന്‍ കമ്മിറ്റി പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തേട്ടം അരമ്പറ്റക്കുന്ന് റോഡ് വെണ്ണിയോട് ഉപകനാലിന് വേണ്ടി കട്ട് ചെയ്തത് പുനസ്ഥാപിക്കാത്തതിനാലാണ് പ്രദേശവാസികള്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.ഇത് സംബന്ധിച്ച നിവേദനം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറി.പ്രതിഷേധ ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അബ്ദുള്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.ആക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാന്‍ കെ.എം ജോസഫ് മാസ്റ്റര്‍ അദ്ധ്യക്ഷനായി.3 വര്‍ഷമായി റോഡ് സംബന്ധിച്ച് ഒരുപാട് നിവേദനങ്ങള്‍ വകുപ്പ് അധികാരികള്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

കണ്‍വീനര്‍ ടി. സോമനാഥന്‍ ,വാര്‍ഡ് മെമ്പര്‍ പി.എ ജോസ്, പി.കെ വര്‍ഗ്ഗീസ്, ജോണി നന്നാട്ട്, കുറുമ്പാല പള്ളി വികാരി ഫാദര്‍ ജോജോ കുടക്കച്ചിറ, കെ.എം ജോര്‍ജ്, വിജെ കുഞ്ഞുമോഹന്‍, ബിജോയ് രജിത, ലീല ചാത്തുക്കുട്ടി, ബെന്നി പടപ്പനാനി, എം.ഒ ജോസഫ്, എം.പി തോമസ്, ആശലത, കെ.ജെ ജോസ്, ഷീനു, കെ.എ ജോസ്, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *