അവാര്‍ഡുകളുടെ തിളക്കത്തില്‍ കല്ലോടി എസ്.ജെ.യു.പി.സ്‌കൂള്‍
കല്ലോടി: മാനന്തവാടി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പാഠ്യ – പാഠ്യേതര മികവുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്.പഠന പരിപോഷണ പദ്ധതിയായ ഹെല്‍പിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികള്‍ ഉള്‍പ്പെടുന്ന ഉജ്ജ്വലം പദ്ധതി എന്നിവയിലാണ്
അവാര്‍ഡുകള്‍ നേടിയത്.ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍
ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, പ്രോജക്ട് കണ്‍വീനര്‍മാരായ ആഷ്‌ന ജോസ്, ബിജിത ജോസ്, സീനിയര്‍ അസിസ്റ്റന്റ് കാതറൈന്‍ സി.തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
സിനിമയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ ‘കേറി വാടാ മക്കളെ’ എന്ന ഭാഷാ പഠന പദ്ധതിയാണ് ഏറ്റവും മികച്ച പഠന പരിപോഷണ പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ വിദ്യാര്‍ത്ഥിയെയും ലഹരിക്കെതിരെ ശക്തീകരിക്കുകയും സമൂഹത്തെ സമൂലം ലഹരിവിരുദ്ധമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളാണ് ആ മേഖലയിലെ ഒന്നാം സ്ഥാനവും അവാര്‍ഡുമായി തിരിച്ചെത്തിയത്. ‘ലഹരിക്കെതിരെ ഞാന്‍ പോരാളി’ എന്ന് ആളിനില്‍ക്കുന്ന ആളാകാന്‍ ആ പ്രവര്‍ത്തനങ്ങള്‍ ലഹരിബാധയുടെ ഇക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി. ഒരേ സമയം പഠനമേഖലയിലും വിദ്യാര്‍ഥി-സാമൂഹ്യ ശക്തീകരണ മേഖലയിലും വിജയം ചൂടിയ വിദ്യാലയത്തെ പി.ടി.എ സമിതി അനുമോദിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍, ഫസല്‍ റ്റി.എ, ബുഷ്‌റ നജ്മുദ്ദീന്‍, രേഷ്മ സജോയ്, ഡയാന പ്രിയ, ഹസീന സമീര്‍ ,സുധീഷ് പി.എസ്, നീതു സെബാസ്റ്റ്യന്‍,നിഷ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply