ലക്കിടിയില്‍ കേരളാ ഗ്രോ റീട്ടെയില്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
ലക്കിടി : സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഗ്രോ റീട്ടെയില്‍ ഷോപ്പ് ലക്കിടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഷോപ്പിന്റെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കര്‍ഷകരില്‍ നിന്നും കൃഷി കൂട്ടായ്മകളില്‍ നിന്നും നേരിട്ട് ശേഖരിച്ച ഗുണമേന്മയുള്ള കാര്‍ഷിക ഉത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഷോപ്പിന്റെ പ്രധാന ലക്ഷ്യം.വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായി.
വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഷോപ്പില്‍ വയനാടന്‍ തേന്‍, അരി, സുഗന്ധവ്യഞ്ജനങ്ങള്‍, ചെറുധാന്യങ്ങള്‍, മസാലപ്പൊടികള്‍ തുടങ്ങി 150-ല്‍ അധികം ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ, ആരോഗ്യദായകമായ ഹണി കോളയും ഷോപ്പില്‍ ലഭ്യമാണ്.ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍പേഴ്‌സണ്‍, ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍, എന്‍.ഡി.ഡി.ബി പ്രതിനിധി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കൃഷി ഓഫീസര്‍ മധുസൂദനന്‍ വി.വി. , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ട് ഡയറക്ടര്‍ ജ്യോതി പി. ബിന്ദു പദ്ധതി വിശദീകരണം നടത്തി.





Leave a Reply