April 17, 2026

മന്ത്രി വീണാ ജോര്‍ജ് 22 ന് ജില്ലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

0
Dgsd
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 22 ന് ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9.30 ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്‌ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. 12.15 ന് വയനാട് ഗവ മെഡിക്കല്‍ കോളേജിലെ സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനവും സിക്കിള്‍ സെല്‍ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും. 1.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സി.ടി സ്‌കാന്‍ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

മീനങ്ങാടി സിഎച്ച്‌സിയിലെ മാതൃ-ശിശു രോഗപ്രതിരോധ കുത്തിവെപ്പ് യൂണിറ്റ്, തരിയോട്, പൊരുന്നന്നൂര്‍ ബ്ലോക്ക് എഫ്.എച്ച്.എസികള്‍, ജില്ലയിലെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 55 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *