May 7, 2026

ഭദ്രകാളി ക്ഷേത്ര മഹോത്സവം; പൊങ്കാല സമര്‍പ്പണം നടത്തി

0
Hff
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഇരിപ്പൂട് ഭദ്രകാളി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമര്‍പ്പണം നടത്തി.രാവിലെ 8.30 ഓടെയാണ് പൊങ്കാല സമര്‍പ്പണത്തിന് തുടക്കമായത്. ജില്ലയിലെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ പൊങ്കാല സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു.ക്ഷേത്രം തന്ത്രി പടിക്കംവയലില്‍ പുതിയില്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.ഐക്കരശേരി ഗോപാലകൃഷ്ണന്‍ നായര്‍, ശിവരാമന്‍ പാറക്കുഴി, വിനോദ് കുമാര്‍ പറപ്പള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് കലശം, നവകം, ഉച്ചപൂജ, അന്നദാന തുടങ്ങിയവയുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *