സിഐടിയു മെഡിക്കൽ കോളേജ് ആശുപത്രി മാനന്തവാടി ബ്രാഞ്ച് സമ്മേളനം നടത്തി
മാനന്തവാടി: കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) മെഡിക്കൽ കോളേജ് ആശുപത്രി മാനന്തവാടി ബ്രാഞ്ച് സമ്മേളനം നടത്തി. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാമചന്ദ്രൻ, സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർ ടി.കെ പുഷ്പൻ, യൂണിയൻ ജില്ലാ സെക്രട്ടറി റിഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഡിബിൻ പോൾ, സജു, ഷിബു എന്നിവർ സംസാരിച്ചു. സമ്മേളനം 17 അംഗ ബ്രാഞ്ച് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറി ആയി സജുവിനെയും, പ്രസിഡന്റ് ആയി ഷിബുവിനെയും, ട്രഷറർ ആയി രശ്മിയെയും തിരഞ്ഞെടുത്തു.





Leave a Reply