May 8, 2026

കെഎസ്എഫ്ഇ സ്റ്റാഫ്  അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

0
Img 20250325 130805
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലേബര്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീകൃഷ്ണപിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി വി രോഹിത് രക്തസാക്ഷി പ്രമേയവും വി പി ലേഖ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മെയ് 20ലെ അഖിലേന്ത്യ പണിമുടക്കില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

 

കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് ലേബര്‍കോഡ്.

സാജന്‍ ആന്റണി, ഷമീര്‍ മുഹമ്മദ്, സി എസ് ശ്രീജ, എ ടി അംബിക, രാജീവ്, ജയ്‌സണ്‍, പി എന്‍ അമൃത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജയ്‌സണ്‍ പി തോമസ് (സെക്രട്ടറി), സാജന്‍ ആന്റണി (പ്രസിഡന്റ്), വി പി ലേഖ (ട്രഷറര്‍).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *