ലഹരി വിരുദ്ധ പോരാട്ടവുമായി പൂതാടി കോൺഗ്രസ്; ബൂത്ത് തല സ്‌ക്വാഡുകൾ രൂപീകരിച്ചു
പൂതാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്‌ക്വാഡ് രൂപീകരണവും നടന്നു. കേണിച്ചിറയിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ബൂത്ത് തല സ്‌ക്വാഡുകൾ രൂപീകരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 28-ാം തീയതി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും കേണിച്ചിറ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കെ.പി.സി.സി മെമ്പർ കെ.കെ. വിശ്വനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ജി. ബാബു അധ്യക്ഷനായിരുന്നു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻറ് അതുൽ തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെബാസ്റ്റ്യൻ, നാരായണൻ നായർ, അന്നക്കുട്ടി ജോസ്, പി.വി. സൈമൺ, സദാനന്ദൻ, പി.എ. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply