October 7, 2026

മീനങ്ങാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം :പ്രതി അറസ്റ്റില്‍

0
Ghj

 

മീനങ്ങാടി: ചൂതുപാറ ആനക്കുഴിയില്‍ പ്രവീദിന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. മാനന്തവാടി എരുമത്തെരുവ് സ്വദേശി റഫീഖാണ് പിടിയിലായത്. ജനുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രവീദിന്റെ കുടുംബം ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ചീങ്ങോടേക്കു പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഏകദേശം രണ്ടു പവന്‍ സ്വര്‍ണവും 1,15,000 രൂപയും മോഷണം പോയതായി അറിയുന്നത്.മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്ക് മാനന്തവാടി, ബത്തേരി പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. 2007-ല്‍ മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസിലും, 2016-ല്‍ നടന്ന മാല പൊട്ടിക്കല്‍ കേസിലും, അതേ വര്‍ഷം മാനന്തവാടിയില്‍ നടന്ന രണ്ട് മോഷണക്കേസുകളിലും ബത്തേരിയിലെ കഞ്ചാവ് കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *