August 19, 2026

കൂരമാനിനെ വെടിവെച്ച  രണ്ട് പേര്‍ പിടിയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു

0
Img 20250326 125543
By ന്യൂസ് വയനാട് ബ്യൂറോ

വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജോണ്‍സണ്‍കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച രണ്ട് പേര്‍പിടിയില്‍.വെണ്മണി സ്വദേശികളായ മോഹന്‍ദാസ് എം (44),സുജിത്ത് കെ എസ് (29)എന്നിവരെയാണ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി ആനന്ദിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്.വേട്ട സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു.വനത്തില്‍ നിന്നും വെടി പൊട്ടിയ ശബ്ദം കേട്ട് വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിറിള്‍ സെബാസ്റ്റ്യന്‍, അരുണ്‍ സി, അരുണ്‍ ചന്ദ്രന്‍, ഫസലുല്‍ റഹ്‌മാന്‍,സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതി സാഹസികമായി പ്രതികളെ പിടികൂടിയത്.

 

രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതികള്‍ക്കെതിരെ വനം -വന്യജീവി പ്രകാരമുള്ള കേസുകള്‍ക്ക് പുറമേ ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശം വച്ചതിന് ആയുധം നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് പോലീസിന് കൈമാറുമെന്നും,പ്രതിയായ മോഹന്‍ദാസ് 2014 ല്‍ തോല്‍പ്പെട്ടിയില്‍ കാട്ടുപോത്തിനെ വെടിവച്ച കേസിലും അറസ്റ്റിലായ പ്രതിയാണെന്ന് പേര്യആര്‍എഫ്ഒ ഡി.ഹരിലാല്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *