വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം അവസാന നാളുകളിലേക്ക്
മാനന്തവാടി: വയനാടിന്റെ ദേശീയ മഹോത്സവം ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം 28 ന് അവസാനിക്കും.മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം.ദിവസവും മേലേക്കാവിലും താഴെ കാവിലെ ഓപ്പണ്‍ സ്റ്റേജിലും വ്യത്യസ്തങ്ങളായ പരിപാടികള്‍ അരങ്ങേറി.മേലെ കാവില്‍ ദിവസവും ക്ഷേത്രാ ചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് നടന്നത്.നാളെ വൈകീട്ട് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ വരവുകളും നടക്കും. എടവക പള്ളിയറ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
വാള്‍ എഴുന്നെള്ളിച്ച് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചതോടെയാണ് വള്ളിയൂര്‍ക്കാവ് തുടക്കം കുറിച്ചത്.കണ്ണന്‍ നമ്പൂതിരിയാണ് വാളേന്തിയത്.





Leave a Reply