ബത്തേരിയെ സ്മാര്‍ട്ട് ആക്കുന്ന ബഡ്ജറ്റ്
ബത്തേരി: ബത്തേരി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ് ഡെപ്യൂട്ടി ചെയര്പേഴ്സന് എല്‍സി പൗലോസ് അവതരിപ്പിച്ചു.മാലിന്യ നിര്‍മ്മാര്‍ജനം ലക്ഷ്യം വച്ച് ജനങ്ങളില്‍ ഒരു സംസ്കാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതികളും ശുചിത്വ നഗരം വിഭാവനം ചെയ്യുന്നു. സീറോ കാര്‍ബണിന്റെ ഭാഗമായി കാര്‍ബണ്‍ സന്തുലിത നഗരസഭയിലേക്കുള്ള പുത്തന്‍ ചുവടുവയ്പുകള്‍ ബഡ്ജറ്റ് മുന്നോട്ടു വക്കുന്നു. 984431178രൂപ വരവും 974931178രൂപ ചിലവും 9500000രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.നഗരസഭയെ സ്മാര്‍ട്ടാക്കുന്നതിനും വിജ്ഞാന സാംസ്കാരിക നഗരമാക്കുന്നതിനുമുള്ള ഊന്നലുകള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉല്പാദനമേഖലയില് രണ്ട് കോടി 23 ലക്ഷത്തി പതിനഞ്ചായിരം രൂപയും സേവന മേഖലയില്‍ 19 കോടി 25 ലക്ഷത്തി 78220 രുപയും പശ്ചാത്തല മേഖലയില്‍ 40 കോടി 65 ലക്ഷത്തി 93500 രൂപയും ഉള്‍പ്പെടുത്തിയിട്ടുള്ളതും വയോജനങ്ങള്‍ വനിതകള്‍, കുട്ടികള്‍, വിഭിന്നശേഷി, ഭിന്നലിംഗം തുടങ്ങി സമസ്ത മേഖലയുടെയും വികസനം ലക്ഷ്യം വച്ചു കൊണ്ടുള്ള സാമൂഹ്യ സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 20 വരെ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റ് 2025 നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊജിതമാക്കിയതായി ചെയര്പേഴ്സന് ടി.കെ. രമേശ് പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തില്‍ നഗരസഭ സീനിയര്‍ സെക്രട്ടറി കെഎം സൈനുദ്ദീന്‍ സ്വാഗതം ആശംസിച്ചു.ചെയര്മാന് ടി.കെ.രമേശ് ബഡ്ജറ്റ് പ്രസംഗം നടത്തി.നഗരസഭയെ സ്മാര്‍ട്ടാക്കുന്നതിനും വിജ്ഞാന സാംസ്കാരിക നഗരമാക്കുന്നതിനുമുള്ള ഊന്നലുകള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




Leave a Reply