നിര്‍മാണ പ്രവര്‍ത്തി ഡിവൈഎഫ്ഐ തടഞ്ഞു
കല്‍പ്പറ്റ. കല്‍പ്പറ്റ ഗൂഡലായി ഭാഗത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തിയാണ് ഡിവൈഎഫ്ഐ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മി തടഞ്ഞത്.എഫ്എംഎംബി പ്രകാരമുള്ള കല്‍പ്പറ്റ നവീകരണം കാറ്റില്‍ പറത്തി കല്‍പ്പറ്റ നഗരസഭയുടെ ഒത്താശയോടെയാണ് ഈ പ്രവൃത്തി നടക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ജില്ലാ ജോയിന്‍ സെക്രെട്ടറി അര്ജുന് ഗോപാല്‍, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കല്‍പ്പറ്റ മേഖല സെക്രെട്ടറി മുഹമ്മദ് റാഫില്‍, നിതിന്‍, പ്രഭാത് മോഹന്‍, ഫൈസല്‍, യാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.





Leave a Reply