May 31, 2026

സ്പര്‍ശ് ജീവകാരുണ്യ പെന്‍ഷന്‍ പദ്ധതിയില്‍ പങ്കാളികളായി നേഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും

0
Dgd

 

കല്‍പ്പറ്റ:സ്പര്‍ശ് ജീവകാരുണ്യ പെന്‍ഷന്‍ പദ്ധതിയില്‍ നേഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി. കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ഓട്ടിസം ബാധിതരായവര്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്.മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് പെന്‍ഷന്‍ നല്‍കാനായി തുക സ്വരുപിച്ച് നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തിയത്.ഡോ. മൂപ്പന്‍സ് നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക പ്രിന്‍സിപ്പാള്‍ പ്രൊഫ. ലിഡ ആന്റണി കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്‌റ് സൂപ്പി കല്ലങ്കോടന് കൈമാറി.

പഠനത്തോടൊപ്പം ജീവകാരുണ്യ പദ്ധതിക്കായി തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നല്‍കിയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കണ്ണികളായത്. ഓട്ടിസം ബാധിതരായ 85 പേര്‍ക്ക് മാസം തോറും 1,000 രൂപവീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. തുടങ്ങിയിട്ട് നാല് വര്‍ഷമായെങ്കിലും പെന്‍ഷന്‍ പദ്ധതിക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല. സാമ്പത്തിക ഭദ്രതയാവുന്നതോടെ 100 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സെക്രട്ടറി കെ.പി. ബഷീര്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *