May 8, 2026

സൈക്ലിംഗ് താരങ്ങളെ ആദരിച്ചു

0
Hfgfg

 

ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ ജില്ലയില്‍ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരിയില്‍ ആദരിച്ചു. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് സത്താര്‍ വില്‍ട്ടണ്‍ അദ്ധ്യക്ഷനായി.സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറിയും, കേരള ടീം മാനേജരുമായ സുബൈര്‍ ഇളകുളം കായിക താരങ്ങളെ പരിചയപ്പെടുത്തി. ഒളിമ്പ്യന്‍ ഗോപി, ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഷമീര്‍ ഐഡിയല്‍ , സാജിദ് എന്‍.സി, അര്‍ജുന്‍ തോമസ്,ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ സുധീഷ് സി.പി, മുഹമ്മത് നവാസ് എന്നിവര്‍ സംസാരിച്ചു.

ദേശീയ മൗണ്ടന്‍ മത്സരത്തില്‍ 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ടൈം ട്രയല്‍, ഒളിമ്പിക് മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ ഇരട്ട സില്‍വര്‍ മെഡല്‍ നേടിയ മൈസ ബക്കര്‍, ദേശീയ ഗെയിംസില്‍ പങ്കെടുത്ത അയ്ഫ മെഹറിന്‍, ജൂനിയര്‍ റിലേ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ സയ്യദ് മുഹമ്മത് മാസിന്‍, ദേശീയ മൗണ്ടന്‍ മത്സരത്തില്‍ പങ്കെടുത്ത ആദില്‍ മുഹമ്മത് ഇ.എസ്, ഷംലിന്‍ ഷറഫ്, അയാന്‍ സലീം, ശ്രേയ , ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത ഡിയോണ ജോബിഷ് , മുന്‍വര്‍ഷത്തെ മൗണ്ടന്‍ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ മഹി സുധി , സംസ്ഥാന റോഡ് മത്സത്തില്‍ പങ്കെടുത്ത അദിനാന്‍ മുഹമ്മത് ഇ.എസ്, അമല്‍, സംസ്ഥാന മൗണ്ടന്‍ മത്സരത്തില്‍ പങ്കെടുത്ത ഡെല്‍വിന്‍ ജോബിഷ് , മീനു സുധി , മീര സുധി എന്നിവരെയാണ് ആദരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *