ഒപ്പം ഒന്നിച്ച്, ഒന്നായ് ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു
കല്‍പ്പറ്റ :’ഒപ്പം ഒന്നിച്ച്, ഒന്നായ്’ ക്യാമ്പയിന്‍ ലോഗോ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്‍. ശാന്തകുമാരി പ്രകാശനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റി യുവസമിതി വയനാടിന്റെയും പരിസര വിഷയ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണിത്.കെ. എ. അഭിനുവാണ് ലോഗോ രൂപകല്‍പന ചെയ്തത്.മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരെ ശാക്തീകരിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, ശാലിനി തങ്കച്ചന്‍, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ. മനോജ്, ജില്ലാ ജോ. സെക്രട്ടറി കെ. പി. സുനില്‍കുമാര്‍, പരിസര വിഷയസമിതി ജില്ലാ കണ്‍വീനര്‍ പ്രൊഫ. കെ. ബാലഗോപാലന്‍, യുവസമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ എം. പി. മത്തായി, യുവസമിതി ജില്ലാ കണ്‍വീനര്‍ കെ. എ. അഭിജിത്ത്, കലാ-സംസ്‌കാരം വിഷയസമിതി കണ്‍വീനര്‍ കെ. വിശാലാക്ഷി, വി. എം. രത്‌നം, യുവസമിതി ജില്ലാ നവമാധ്യമസമിതി ചെയര്‍പേഴ്‌സണ്‍ കെ. ആര്‍. സാരംഗ് എന്നിവര്‍ സംസാരിച്ചു.
ഇതിന്റെ ഭാഗമായി മേപ്പാടി, പൊഴുതന പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വീട്ടിലെ അംഗങ്ങളുമായി സംസാരിക്കുകയും അവബോധം നല്‍കുകയും ലഘുലേഖകള്‍ വിതരണം നടത്തുകയും ചെയ്യും. കൂടാതെ സായാഹ്നങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍, കാലാവസ്ഥ സാക്ഷരത, മുന്‍കരുതല്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ക്യാമ്പയിനിലൂടെ സാധ്യമാക്കുക. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള യുവജനങ്ങള്‍ വിദഗ്ധ പരിശീലനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകരായി ഈ ക്യാമ്പയിനില്‍ പങ്കെടുക്കും.





Leave a Reply