സെല്‍ഫി പോയിന്റ് ഉദ്ഘാടനം ചെയ്തു
പനമരം:പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി സ്ഥാപിച്ച സെല്‍ഫി കോര്‍ണര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശ് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യന്‍,പിടിഎ പ്രസിഡണ്ട് മുനീര്‍ സി.കെ,എസ്.എം.സി കണ്‍വീനര്‍ ഷിജു കെപി, എംപിടിഎ സജ്നാ അലി, പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍ എച്ച്എം ഷീജ ജെയിംസ്, ബെറ്റി ടീച്ചര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിദ്യാലയ ഓര്‍മ്മകളെ ഹൃദയത്തിലും, സോഷ്യല്‍ മീഡിയയിലും അടയാളപ്പെടുത്തി അവരെ വിദ്യാലയത്തോട് ചേര്‍ത്ത് നിര്‍ത്തി വിദ്യാലയവും പൊതു സമൂഹവുമായുള്ള ഊഷ്മള ബന്ധം നില നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സെല്‍ഫി പോയിന്റെന്ന ആശയം നടപ്പിലാക്കിയത്.





Leave a Reply