July 28, 2026

മേപ്പാടിയിലെ ബൈക്ക് മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ; കൂട്ടുപ്രതി ജയിലിൽ

0
img_20250408_213551
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മേപ്പാടിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ് പിടികൂടി. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുഹമ്മദ് ഷിഫാനാണ് മേപ്പാടി പോലീസിന്റെ പിടിയിലായത്. മേപ്പാടി കാപ്പംകൊല്ലിയിലെ ബഡ്ജറ്റ് യൂസ്ഡ് കാർസ് എന്ന സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ മാർച്ച് 15ന് പുലർച്ചെയാണ് കെ എൽ 12 എം 1007 എന്ന നമ്പറിലുള്ള യമഹ ആർ വൺ 5 ബൈക്ക് മോഷണം പോയത്. ഈ കേസിൽ ഒന്നാം പ്രതിയായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുതിരോത്ത് ഫസൽ നേരത്തെ താമരശ്ശേരിയിൽ മറ്റൊരു ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ജയിലിലാണ്.

 

മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.യു ജയപ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വി ഷറഫുദ്ദീനും സംഘവുമാണ് ഷിഫാനെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്ക് ഒന്നാം പ്രതി ഫസലിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

വൈത്തിരി, ചുണ്ട, മേപ്പാടി എന്നിവിടങ്ങളിലെ പത്തോളം സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ നിന്നും പ്രതികളെ തിരിച്ചറിയാൻ സാധിച്ചു. ചുണ്ട ടൗണിലെ ഒരു ചായക്കടയിലെ സിസിടിവിയിൽ നിന്നാണ് പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ ലഭിച്ചത്.

 

പ്രൊബേഷൻ എസ് ഐ വി രേഖ, സിപിഒമാരായ പ്രശാന്ത് കുമാർ, ടോണി മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *