പാട്ടരുവി 21-ാമത് ലക്കം പാട്ടുകളാല്‍ സമ്പന്നമായി
കല്‍പറ്റ :പാട്ടരുവി 21-ാമത് ലക്കം വൈവിധ്യമാര്‍ന്ന പാട്ടുകളാല്‍ സമ്പന്നമായി. മലയാളത്തിന്റെ മഹാനടന്മാരില്‍ ഒരാളായിരുന്ന ഇന്നസെന്റ് അഭിനയിച്ച സിനിമകളില്‍ നിന്നുള്ള ഗാനങ്ങളാണ് അവതരിപ്പിച്ചത്.കൈനാട്ടി പത്മപ്രഭ ഗ്രന്ഥലയത്തിന്റെ പ്രതിമാസ പരിപാടികളില്‍ ഒന്നാണ് പാട്ടരുവി.എം.പി. വീരേന്ദ്ര കുമാര്‍ ഹാളില്‍ എസ്.കെ.എം.ജെ. സ്‌കൂള്‍ സംഗീത അധ്യാപിക പി.എന്‍. ധന്യ മുഖ്യാതിഥിയായി. ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ അധ്യക്ഷനായി.
വോളിബാള്‍ അസോസിയേഷന്‍ ജില്ലാ മുന്‍ പ്രസിഡന്റും പൂതാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.ബി. ശിവന്‍, ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശന്‍, പാട്ടരുവി ജന. കണ്‍വീനര്‍ എസ്.സി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.പി.ബി. ദേവദര്‍ശ്, ബിന്ദു ചാക്കോ, ഡോ. പി.വി. അനര്‍ഘ, ഗിരിജ സതീഷ്, ഇ.എസ്, അഞ്ജന, കെ. പ്രേജിത് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.





Leave a Reply