മെഡിസെപ് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കരുത്
കല്‍പ്പറ്റ:സര്‍ക്കാര്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടപ്പിലാക്കുന്ന മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് സംഘടനകളും ആയി ചര്‍ച്ച നടത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനല്‍സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഇ.ടി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ജെ സഖറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഒ പി സൗകര്യവും ഓപ്ഷന്‍ സൗകര്യവും നല്‍കാതെ ഒരംഗത്തിന്റെ കയ്യില്‍ നിന്നും പ്രതിവര്‍ഷം 6000 രൂപ പിരിച്ചെടുക്കുന്നത് നീതീകരിക്കാവുന്നതല്ല. നിലവില്‍ ഒരു വീട്ടില്‍ രണ്ടുപേര്‍ അംഗങ്ങള്‍ ആണെങ്കില്‍ ഒരാളെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളയും എം പാനല്‍ ചെയ്തും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നടപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍കാരോ ആണെങ്കില്‍ 6000 രൂപ വീതം പ്രതി വര്‍ഷം വാങ്ങുന്നത് അംഗീകരിക്കാന്‍ ആവില്ല. മാത്രവുമല്ല സര്‍ക്കാര്‍ ഈ മേഖലയില്‍ ഒരു പൈസ പോലും വക കൊള്ളിക്കുന്നില്ല എന്നുള്ളതും പ്രതിഷേധാര്‍ഹമാണ്. പരിഷ്‌കരണം സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി ജോസഫ്, ജി വിജയമ്മ, വി രാമനുണ്ണി, ടി പി ശശിധരന്‍ മാസ്റ്റര്‍, കെ സുരേന്ദ്രന്‍,എന്‍ ഡി ജോര്‍ജ്, പി സി പോള്‍,കെ ശശികുമാര്‍, പി എം ജോസ്, ടിഒ റെയ്മണ്‍,വി ആര്‍ ശിവന്‍, ഷാജിമോന്‍ ജേക്കബ് സംസാരിച്ചു.





Leave a Reply