July 1, 2026

ബൈക്കിടിച്ച് യുവാവ് മരിച്ചു

0
dfsa

 

ബത്തേരി:ചീരാല്‍ വരിക്കേരിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. വരിക്കേരി പള്ളിക്കരത്തൊടി സ്വദേശി റിയാസ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ വരിക്കേരി ഇറക്കത്തിലായിരുന്നു അപകടം.
വീടിന് സമീപം ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് റിയാസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.റിയാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചീരാല്‍ ഭാഗത്തുനിന്ന് നമ്പ്യാര്‍കുന്നിലേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടം വരുത്തിയത്. ബൈക്ക് ഓടിച്ചിരുന്ന ഷൈജുവിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *