May 7, 2026

തൊണ്ടർനാട് പഞ്ചായത്തിൽ യുഡിഎഫ് രാപ്പകൽ സമരം

0
img_20250411_193713
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും തൊഴിലുറപ്പ് കൂലി വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് തൊണ്ടർനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറോത്ത് രാപ്പകൽ സമരം നടത്തി.

 

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യഹ്‌യഖാൻ തലക്കൽ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. ജി. ബിജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എസ്. എം. പ്രൊമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ അബ്ദുള്ള കേളോത്ത് സ്വാഗതം പറഞ്ഞു.

 

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ടി. മൊയ്തു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജി ജോണി, എം കെ. അബൂബക്കർ, പടയാൻ അബ്ദുള്ള, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി എ മൊയ്തുട്ടി, വളവിൽഅമ്മത്, ടോമി മക്കിയാട്, സുകുമാരൻ തെറ്റമല, കെ വി. ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആമിന സത്താർ, കെ. എ. മൈമൂന, വാർഡ് മെമ്പർ പ്രീതരാമൻ, കെ പോക്കർ തുടങ്ങിയവർ സംസാരിച്ചു.

 

പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *