ദുരിതബാധിതരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് എസ്.പി.സി. കുടുംബത്തിന്റെ സ്നേഹ സഹായം വിതരണം ചെയ്തു .
ഇക്കഴിഞ്ഞ പ്രളയത്തിൽ ദുരിതബാധിതരായ മാനന്തവാടിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് വയനാട് ജില്ലാ എസ്.പി.സി. കുടുംബത്തിന്റെ സ്നേഹ സഹായ വിതരണം ചെയ്തു .
മാനന്തവാടി ഹെഡ്മിസ്ട്രസ് ലില്ലി മാത്യു, വയനാട് ജില്ലാ എസ്.പി.സി. ADNO ജോസ് ജോർജ്, പടിഞ്ഞാറത്തറ സി.പി.ഒ. അനിൽ , വെള്ളമുണ്ട സി.പി.ഒ. ആലീസ്, തലപ്പുഴ ഡി.ഐ. മാത്യു , മാനന്തവാടി ഡി.ഐ. ബഷീർ , സി.പി.ഒ. കവിത മറ്റധ്യാപകർ തുടങ്ങിയവർ ചേർന്ന് വിതരണം നിർവ്വഹിച്ചു.
വയനാട് ജില്ലയിലെ എല്ലാ എസ്.പി.സി. കുട്ടികളുടെയും കൈത്താങ്ങ് ഈ സംരംഭത്തിനുണ്ടായി. നമ്മുടെ വിദ്യാലയങ്ങളിലെയും കേഡറ്റുകളും നല്ല രീതിയിൽ ഇതിനോട് പ്രതികരിച്ചവരാണ്. ജില്ലയിൽ പ്രളയക്കെടുതി നേരിട്ട മുഴുവൻ എസ്. പി.സി. കുട്ടികൾക്കും സഹായമെത്തിക്കാൻ മറ്റു ജില്ലകളിലെയും ചില എസ്.പി.സി. യൂണിറ്റുകൾ തയ്യാറായി മുന്നോട്ടു വന്നു
.
Leave a Reply