April 29, 2024

കുഞ്ഞോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സഹായവുമായി ഹൈദരാബാദിലെ സന്നദ്ധ സംഘടന

0
Img 20181029 Wa0045
വെള്ളമുണ്ട: പട്ടികവർഗ്ഗക്കാരും പിന്നോക്കുകാരുമായ ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന      കുഞ്ഞോം  ഗവ.ഹയർ സെക്കൻണ്ടറി സ്ക്കൂളിന് തെലുങ്കാനയിലെ ഹൈദ്രാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾ ഫോർ അർബൺ ആന്റ് റൂറൽ എഡ്യുക്കേഷൻ (PURE) എന്ന സംഘടന നിരവധി സഹായങ്ങൾ നൽകി. സന്നദ്ധ പ്രവർത്തകയായ ഷൈല തല്ലൂരിയുടെ നേതൃത്വത്തിൽ 
ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, 

   വാട്ടർ പ്യൂരിഫയർ , ഡിജിറ്റൽ ക്ലാസ്സ് റൂം , ക്ലാസ്സ് റൂം ലൈബ്രറി എന്നിവയുടെ  സഹായമാണ് ഒന്നാം ഘട്ടത്തിൽ നൽകിയത്.   ട്രസ്റ്റ് ചെയർപേഴ്സൺ  ഷൈലതല്ലൂരി  സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം   നിർവ്വഹിച്ചു. തൊണ്ടർനാട്  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കേശവൻ മാസ്റ്റർ,  അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം. മുസ്തഫ, പ്രധാനാധ്യാപകൻ  കെ.സി. വാസുദേവൻ മാസ്റ്റർ,  പി.ടി.എ. വൈസ് പ്രസിഡണ്ട് ഷാജു ,ബഷീർ, ഷുക്കൂർ തരുവണ ,ജയരാജൻ, അജിതർ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാം ഘട്ടത്തിൽ മികച്ച വിജയം നേടുന്നവർക്ക് സൈക്കിൾ, തയ്യൽ മെഷീൻ തുടങ്ങിയവ നൽകുമെന്ന് ഇവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *