July 14, 2026

കള്ള് വ്യവസായ തൊഴിലാളി ക്ഷേനിധി കുടിശ്ശിക :യോഗം അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള  കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് ബോര്‍ഡിന്റെ  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തുക പലിശയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവോടുകൂടിയും,  ലൈസന്‍സി മരണപ്പെട്ട കേസുകളില്‍ പലിശയുടെ 10 ശതമാനം മാത്രം അടച്ചും കുടിശ്ശിക തീര്‍ക്കാം.  പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവ് തിയ്യതി മുതല്‍ 6 മാസം മാത്രമേ (22.02.2019 വരെ) കാലാവധിയുള്ളു.  ഇതു സംബന്ധിച്ച് കുടിശ്ശികക്കാരുടെ ഒരു അടിയന്തിരയോഗം നവംബര്‍ 5ന് രാവിലെ 11 ന് കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ക്ഷേമനിധി ഓഫീസില്‍ ചേരും.  കുടിശ്ശികക്കാരായ ലൈസന്‍സികളും, മരണപ്പെട്ട ലൈസന്‍സികളുടെ അവകാശികളും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വെൽഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍  04952384355.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *