June 27, 2026

മാര്‍പാപ്പയുടെ നിര്യാണത്തില്‍ മന്ത്രി ഒ ആര്‍ കേളു അനുശോചനം അറിയിച്ചു

0
JJF

 

തിരു: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മന്ത്രി ഒ ആര്‍ കേളു അനുശോചനം അറിയിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയും അനീതികള്‍ക്കെതിരായും മാര്‍പാപ്പ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു.
ക്രിസ്തുവിന്റെ പാതകളെ പൂര്‍ണ്ണമായും പിന്തുടര്‍ന്ന് നിസ്വരായ മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിച്ച പ്രിയപ്പെട്ട ഫ്രാന്‍സീസ് മാര്‍പാപ്പയുടെ മരണം വളരെ വേദനാജനകമാണ്.

വിശുദ്ധ വാരാചരണ സന്ദേശത്തില്‍ പോലും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതബാധിതരെ സഹായിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാക്ഷ്യങ്ങളിലൂടെയും മുല്യങ്ങളിലൂടെയും കാലവും ലോകവും ഫ്രാന്‍സീസ് മാര്‍പാപ്പയെ എന്നും അനുസ്മരിക്കുമെന്നും മന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ആഗോള കത്തോലിക്ക സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *