May 8, 2026

ചെമ്പ്ര പീക്കിൽ ഭൗമ ദിനാചരണം; വിദ്യാർത്ഥികൾക്ക് പ്രകൃതി പഠന ക്ലാസുമായി വനം വകുപ്പ്

0
img_20250423_090945
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അന്താരാഷ്ട്ര ഭൗമ ദിനാചരണത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ ഡബ്ല്യു.എം.ഒ. കോളേജ് മുട്ടിലിലെ വിദ്യാർത്ഥികൾക്കായി ചെമ്പ്ര പീക്ക് ട്രക്കിംഗും പഠന ക്ലാസും സംഘടിപ്പിച്ചു. പ്രകൃതിയുടെ പ്രാധാന്യം യുവതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

 

മേപ്പാടി ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ഓമന രമേശ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ ഹരിത സമിതി പ്രസിഡന്റ് മനോജ്‌കുമാർ കെ വിദ്യാർത്ഥികൾക്കായി പഠന ക്ലാസ് നയിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഓഫീസർ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യു.എം.ഒ. കോളേജ് അധ്യാപകരായ റുബിന, മധുസൂദനൻ, ബിറ്റ് ഫോറസ്റ്റ് ഓഫീസർ സജി പ്രസാദ് കെ.പി, ഫോറസ്റ്റ് ഡ്രൈവർ സഞ്ജയൻ പി.എൻ എന്നിവരും സംസാരിച്ചു.

 

ചെമ്പ്രയുടെ പ്രകൃതിരമണീയത ആസ്വദിച്ച് കൊണ്ടുള്ള ട്രക്കിംഗ് വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി. വനസംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ പകർന്നു നൽകി. വരും തലമുറയ്ക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം പരിപാടികളിലൂടെ ഊട്ടിയുറപ്പിക്കാൻ കഴിയുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *