July 15, 2026

അവധിക്കാല ബൈബിള്‍ സ്‌കൂളിന് തുടക്കമായി

0
joj

 

ചീങ്ങേരി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ അവധിക്കാല ബൈബിള്‍ സ്‌കൂളിന്റെ ഉദ്ഘാടനം മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചീങ്ങേരി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാദര്‍ എല്‍ദോ മനയത്ത് അധ്യക്ഷനായി.ട്രസ്റ്റി പീറ്റര്‍ താണിയേലി മാലില്‍, എം.ജെ.എസ്.എസ് എ. സെക്രട്ടറി ടി വി സജീഷ്, ഇന്‍സ്‌പെക്ടര്‍ ഷാജു ടി.ജി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിജോ എന്‍ വര്‍ഗീസ്, ക്യാമ്പ് ഡയറക്ടര്‍ മെര്‍ലിന്‍ സിബിന്‍, കെ പി ബേസില്‍,റോയ് ടി വി,ബേസില്‍ വി ജോസ്,റെജി എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ത്താവില്‍ ആനന്ദിപ്പീന്‍’ എന്ന വിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍, കുട്ടികളുടെ ബൗദ്ധികവും മാനസികമായ വളര്‍ച്ചയ്ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ലഹരി പോലുള്ള വിപത്തിലേക്ക് മക്കള്‍ തിരിയാതിരിക്കാന്‍ ഇത്തരം ക്ലാസുകള്‍ അവരെ സഹായിക്കും എന്നും മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. ഗാനങ്ങളിലൂടെയും കളികളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും നല്ല മനുഷ്യരായി മാറാന്‍ വി.ബി.എസ് കുട്ടികളെ സഹായിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *