July 15, 2026

സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനം മെയ് 16,17 തീയ്യതികളില്‍

0
jg

 

കല്‍പ്പറ്റ:സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ വയനാട്ടില്‍ നിന്നും 500 പേര്‍ പങ്കെടുക്കും.മെയ് 16,17 തീയ്യതികളില്‍ പാലക്കാടാണ് സമ്മേളനം.വൈസ് പ്രസിഡന്റ് മണക്കോടന്‍ അന്ത്രു ഹാജിയുടെ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി യോഗം സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.25ന് പോസ്റ്റര്‍ ദിനം ആചരിക്കും.10,11,12 തിയ്യതികളില്‍ മണ്ഡലങ്ങളില്‍ പ്രചരണ വാഹന ജാഥയും 15 ന് ശാഖാ പഞ്ചായത്ത് തലങ്ങളില്‍ വിളംബര ജാഥയും നടത്തും.മെയ് ഒന്‍പതിന് പതാക ദിനം ആചരിക്കും. ജില്ലാ കമ്മിറ്റി യോഗം വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി ഉദ്ഘാടനം ചെയ്തു.

29ന് മൂന്ന് മണിക്ക് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലം തല കണ്‍വെര്‍ഷന്‍ നടത്തും. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ പി.കെ. അബ്ദുല്‍ അസീസ് വിശദീകരിച്ചു. മായന്‍ മുതിര, സലീം കേളോത്ത്, കാസിം ഹാജി ബീനാച്ചി, അലവി വടക്കേതില്‍,എന്‍.എ ബഷീര്‍, ഇബ്രാഹിം പടിഞ്ഞാറത്തറ, സി.മുഹമ്മദ്, കെ.ടി.കുഞ്ഞബ്ദുല്ല, പി.കെ. മൊയ്തീന്‍ കുട്ടി, മൊയ്തീന്‍ കല്ലിടുമ്പന്‍, എം.സുലൈമാന്‍ ഹാജി, പുഴക്കല്‍ ഉസ്മാന്‍, മമ്മുട്ടി കളത്തില്‍, നാസര്‍ കേളോത്ത്, സി.കെ. അബുബക്കര്‍ ഹാജി, ഇ. ഇബ്രാഹിം,ജനറല്‍ സെക്രട്ടറി പി.കെ.എ. അസീസ് ,സെക്രട്ടറി അലവി വടക്കേതില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *