ജില്ലാ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
കല്‍പ്പറ്റ: വയനാട് ജില്ലാ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍.സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വര്‍ സലിം കടവന്റെ നേതൃത്വത്തില്‍ 2025-29 വര്‍ഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ്
ജില്ലാ ഓഫീസല്‍ നടത്തി.അസോസിയേഷന് ജില്ലാ പ്രസിഡന്റായി സന്തോഷ് സെബാസ്റ്റ്യന്‍ കടുപ്പില്‍,ജനറല്‍ സെക്രട്ടറിയായി ശിവാനന്ദന് കെ.കെ എന്നിവരെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാരായി സജി ജോര്‍ജ്, സുമേഷ് ജോസഫ്, ടോമി ഏറത്ത,ജോയിന്റ് സെക്രട്ടറിയായി ധനേഷ് എം.ഡി, കെ ബി എ നോമിനിയായി എ.കെ. മാത്യു ,ട്രഷററായി സാബു ഗര്‍വ്വാസീസ് എന്നിവരടക്കുന്ന 15 അംഗ കമ്മറ്റി ഭരണം ഏറ്റെടുത്തു.





Leave a Reply