പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
കാശ്മീര്‍ പഹല്‍ഗാമിലെ ഭീകര ആക്രമണത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി ടൗണില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.പ്രതിഷേധ യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി കെ വി സനല്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ ജയചന്ദ്രന്, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് എന്നിവര്‍ സംസാരിച്ചു.പ്രദീപന് പാലക്കല്‍ പുനത്തില്‍ രാജന് സുമരാമന്‍ കൂവണ വിജയന്. വില്‍ഫ്രണ്ട് ജോസ്സ് കെ മോഹന്‍ദാസ് സി മാധവന് ഇ.കെ. ഗോപി കണ്ണന് കണിയാരം തുടങ്ങിയവര്‍ നേത്രത്വം നല്കി.
നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ നടന്ന പൈശാചികവും ഭീകരവുമായ ആക്രമണത്തില്മരണപ്പെട്ടവര്ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി ഹിന്ദുക്കള്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ഇസ്ലാമിക മതഭീകരവാദികളുടെ ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുവാനും മുഴുവന്‍ സാധാരണക്കാരായ ഭാരതീര്ക്കും സംരക്ഷണം ഒരുക്കുവാന്‍ പട്ടാളത്തോടൊപ്പം മുന്നിട്ടിറങ്ങാന്‍ ഹിന്ദു യുവാക്കള്‍ തയ്യാറാകേണ്ട സമയമായിരിക്കുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ സൂചിപ്പിച്ചു.





Leave a Reply