ആളെക്കൊല്ലി കാട്ടാനക്കായി നാളെയും തിരച്ചില്‍
മേപ്പാടി:എരുമക്കൊല്ലിയില്‍ വയോധികനെ കൊന്ന കാട്ടാനക്കായി ഇന്ന് നടത്തിയ തിരച്ചില്‍ വിഫലം. മേപ്പാടി റേഞ്ചിലെ വൈത്തിരി സ്റ്റേഷന് പരിധിയില്‍ മേപ്പാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വൈത്തിരി സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്ററും രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരും അടങ്ങുന്ന ടീമുകള്‍ ചെമ്പ്ര പീക്ക് ഭാഗത്തെ സോസ്റ്റല്‍ പരിസരത്തും പൂളക്കുന്ന് എളിമ്പിലേരി കടൂര്‍ ഭാഗങ്ങളിലും ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ആനയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരച്ചില്‍ നടത്തിയതില്‍ എളിമ്പിലേരി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്ത് ആനയുടെ കാല്പാടുകള് കണ്ടെത്തി.ഇത് പിന്തുടര്ന്ന് പോയതില്‍ കാല്പാടുകള് ഉള്‍വനത്തിലേക്ക് ആണെന്ന് ബോധ്യപ്പെട്ടു.
രണ്ടാമത്തെ ടീം സ്റ്റേഷന് പരിധിയിലെ പുഴമൂല, അട്ടക്കാട് കൂട്ടമുണ്ട എസ്റ്റേറ്റ് ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് കുങ്കി ആനകളെ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ സാധിച്ചില്ല. കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴ് മണിക്ക് പുനരാരംഭിക്കും.





Leave a Reply