May 30, 2026

മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു

0
lk'k'kl

 

കല്‍പ്പറ്റ:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ വയനാട് ജില്ലയില്‍ നിന്ന് അവസരം ലഭിച്ചവര്‍ക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പഠന ക്ലാസും യാത്രാ രേഖകളുടെ വിതരണവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.ലോക മുസ്ലിം സംഗമ വേദിയായ ഹജ്ജ് കര്‍മ്മം മാനവ മൈത്രിയുടെ മഹത്തായ പ്രഘോഷണമാണ് നടത്തുന്നതെന്നും എല്ലാ ഉച്ചനീചത്ത്വത്തിനുമപ്പുറം മനുഷ്യന്‍ ഒന്നാണെന്ന മഹത് മാതൃകയാണ് ഓരോ ഹജ്ജ് കാലവും നമ്മോട് പറയുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

മുട്ടില്‍ ഓര്‍ഫനേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ ജമാലുദ്ദീന്‍ സഅദി അധ്യക്ഷനായി. മുജീബുറന്മാന്‍ ഫൈസി, നൗഷാദ് മണ്ണാര്‍, അബൂബക്കര്‍ മുണ്ടേരി, മൊയ്തൂട്ടി മാസ്റ്റര്‍, മൊയ്തു കണക്കശ്ശേരി, നാസര്‍ കൂളിവയല്‍, അബ്ദുല്ല കെ കമ്മോം, റഈസ് കെ,എന്‍ കെ മുസ്തഫ ഹാജി, അബുബക്കര്‍ കല്‍പ്പറ്റ
എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *