May 31, 2026

സീതാദേവി ലവകുശ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ സഹസ്രകലശ ചടങ്ങുകള്‍ക്ക് തുടക്കം

0
sa

 

പുല്‍പ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശ ചടങ്ങുകള്‍ക്ക് തുടക്കമായി. കലശകര്‍മങ്ങളുടെ ആചാര്യന്മാരെ വിധിയാംവണ്ണം സ്വീകരിച്ച് കര്‍മങ്ങളുടെ അധികാരികളായി നിയോഗിക്കുന്ന ആചാര്യവരണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പശുദാനപുണ്യാഹം, പ്രാസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്നഹോമം, വാസ്തുകലശം, മുളയിടല്‍ തുടങ്ങിയ വിവിധ താന്ത്രിക കര്‍മങ്ങള്‍ നടന്നു. തന്ത്രി മഴുവന്നൂര്‍ തെക്കെയില്ലത്ത് ഡോ. എം. ഗോവിന്ദരാജ് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

 

ഏപ്രില്‍ 30വരെയാണ് അഷ്ടബന്ധ നവീകരണ സഹസ്രകലശ ചടങ്ങുകള്‍. എല്ലാ ദിവസവും താന്ത്രിക കര്‍മങ്ങളും ക്ഷേത്രകലകളും അരങ്ങേറും. 30നാണ് ക്ഷേത്ര പ്രതിഷ്ഠയും സഹസ്രകലശവും. പുല്പള്ളി മുരിക്കന്മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ദേവസ്വം എക്സിക്വുട്ടീവ് ഓഫീസര്‍ സി. വിജേഷ്, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *