August 20, 2026

ഓള്‍ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ 12ആം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ നടത്തി.

0
img_20250502_212239
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:-ഓള്‍ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ .ആര്‍.സുജിത്ത് രാജു സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പൊതുമേഖലാ ബാങ്കുകളില്‍ ഒഴിവുള്ള 2 ലക്ഷംതസ്തികകളില്‍ നിയമനംനടത്തണം എന്നും ബാങ്ക് സ്വകാര്യ വല്‍കരണ നീക്കം ഉപേക്ഷിക്കണം എന്നും ഓള്‍ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ .ആര്‍ .സുജിത്ത് രാജു സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എ ഐ ടി യൂ സി സംസ്ഥാന വൈസ് പ്രസിഡന്റും കേരള പൗള്‍ട്ടറി ഡെവലപ്പമെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും ആയ പി. കെ. മൂര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. എ കെ ബി എഫ് സംസ്ഥാന നേതാക്കളായ അംബുജം, സന്തോഷ് സെബാസ്റ്റ്യന്‍, സജീത് മൊയ്തീന്‍ , ആര്‍. റ്റി. യാദവ്, നീതു വത്സന്‍, വിനോദ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരും, റിട്ടയിറീസ് അസോസിയേഷന് വേണ്ടി റ്റി.സി. പ്രഭാകരന്‍, സത്യനാഥന്‍. വി എന്നിവരും സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റി പ്രസിഡന്റായി സിജുമാത്യു, വൈസ് ചെയര്‍മാന്‍ സിറാജ്ജുദ്ധീന്‍ പി.എസ് ,അബ്ദുള്ള എ,ജില്ലാ സെക്രട്ടറി എബി എസി ,ജോയിന്റ് സെക്രട്ടറി സനൂപ്. കെ വി ,അസിസ്റ്റന്റ് സെക്രട്ടറി ജോയ് പി. ജെ ,പുഷ്പലത.കെ. എം,രമേഷ് ബി കൈലാസം, ട്രഷറര്‍ റസല്‍. കെ. എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *