നന്മ വനിതാ സര്‍ഗ്ഗ സംഗമം നടത്തി
പുല്‍പ്പള്ളി :വയനാട് ജില്ലാ നന്മ വനിതാ സര്‍ഗ്ഗ സംഗമം നടത്തി.മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ സര്‍ഗ്ഗ സംഗമവും, പുല്‍പ്പള്ളി മേഖല കൂട്ടായ്മയും നടത്തി.പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ നടന്ന വനിതാ ജില്ലാ നന്മ സര്‍ഗ്ഗസംഗമം സിനി ആര്‍ട്ടിസ്റ്റ് രമാ ദേവി ഉദ്ഘാടനം ചെയ്തു.പുഞ്ചിരി മട്ടം ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരണടഞ്ഞവരെയും, അന്തരിച്ച നിരവധി കലാകാരന്മാരെയും, സാമൂഹിക – സാംസ് കാരിക നേതാ കള്‍ക്കും നന്മ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.സര്‍ഗ്ഗ വനിതാ ജില്ലാ പ്രസിഡന്റ് വി. കെ വിശാലാക്ഷി അദ്ധ്യക്ഷയായി.
കുഞ്ഞുണ്ണി ( സര്‍ഗ്ഗ വനിതാ സംസ്ഥാന ജന : സെക്രട്ടറി ) മുഖ്യപ്രഭാഷണം നടത്തി.സര്‍ഗ്ഗ വനിതാ സംസ്ഥാന ട്രഷററും, കലാകാരിയുമായ അജിത നമ്പ്യാരെ ആദരിച്ചു.റോസ് ഹാന്‍സ് ( സര്‍ഗ്ഗ വനിതാ ജില്ലാ ട്രഷറര്‍ ) സര്‍ഗ്ഗ വനിതാ ജില്ലാ സെക്രട്ടറി റെസ്സി ഷാജി ദാസ് ജാനമ്മ, ആശംസകള്‍ പറഞ്ഞു.വയനാട് ജില്ലയിലെ നിരവധി കലാകാരന്‍മാര്‍ നന്മ വനിതാ സര്‍ഗ്ഗ സംഗമത്തില്‍ പങ്കെടുത് നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഷാജി ദാസ് കെ. ഡി ( പുല്‍പ്പള്ളി ചിലങ്ക നാട്ട്യ കലാക്ഷേത്ര ചെയര്‍മാന്‍ ), മണി പി. കെ ( നന്മ പുല്‍പ്പള്ളി പ്രസിഡന്റ്) സുജന കുമാര്‍( നന്മ പുല്‍പ്പള്ളി സെക്രട്ടറി ), പ്രമോദ് എ വണ്‍ ( നന്മ ജില്ലാ സെക്രട്ടറി ) കെ. ആ ര്‍ മധു ( നന്മ പുല്‍പ്പള്ളി എക്‌സി : മെമ്പര്‍ ) ടി. ആ ര്‍ ഷിബു ( നന്മ പുല്‍പ്പള്ളി ട്രഷറര്‍ ), സതി പി. എ ന്‍, ദീപാ ഷാജി, സൗമ്യ ജയരാജ്, രഞ്ജിനി, അരുണിമ, ആശ നന്മ വനിതാ സര്‍ഗ്ഗ സംഗമത്തിന് നേതൃത്വം നല്‍കി.





Leave a Reply