May 5, 2026

മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

0
dg

 

മാനന്തവാടി:മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെയും അപര്യാപ്തതക്കെതിരെയും നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ചും,ധര്‍ണയും സംഘടിപ്പിച്ചു.മാനന്തവാടിക്കാരുടെ മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.പ്രസിഡന്റ് സി.പി.മൊയ്ദുഹാജി അദ്ധ്യക്ഷനായി.

മുമ്പ് ജില്ലാ ആശുപത്രിയില്‍ നിന്നും കിട്ടിയ സേവനം പോലും രോഗികള്‍ക്ക് ലഭിക്കാതെ,മെഡിക്കല്‍ കോളേജ് വെറും കടലാസ്സിലും,ബോര്‍ഡിലും ഒതുക്കി ഗവണ്മെന്റും,ദയനീയമായി പരാജയപ്പെട്ട ഒരു മന്ത്രിയാണ് ഒ.ആര്‍.കേളു വെന്നും,ഇങ്ങനെ ഒരു മന്ത്രിയെ വയനാട്ടുകാര്‍ക്ക് ആവശ്യമില്ലെന്നും,മെഡിക്കല്‍ കോളേജിന്റെ മുഴുവനായ ഗുണം വയനാട്ടുകാര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുസ്ലിംലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി കെ.സി.അസീസ് കോറോം ,കൊച്ചി ഹമീദ് ധര്‍ണക്കു ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എന്‍.നിസാര്‍ അഹമ്മദ്,വി.ആസ്സയ്‌നര്‍ ഹാജി,വള്ളിയാട്ട് അബ്ദുള്ള ഹാജി,സെക്രെട്ടറിമാരായ ഹാരിസ് കണ്ടിയന്‍,സി.കുഞ്ഞബ്ദുല്ല,മണ്ഡലം ഭാരവാഹികളായ കടവത് മുഹമ്മദ്,കൊച്ചി ഹമീദ്, കെ.ഇബ്രാഹിം ഹാജി,കെ.അഹമ്മദ് മാസ്റ്റര്‍, വി.അബ്ദുല്ലഹാജി,ഉസ്മാന്‍ പള്ളിയാല്‍,പി.കെ.അബ്ദുള്‍ അസീസ്,നസീര്‍ തിരുനെല്ലി,പടയന്‍ മുഹമ്മദ്,പി.മുഹമ്മദ്,അഷ്റഫ് അമ്പിലാതി,കേളോത് അബ്ദുള്ള,ഉവൈസ് എടവേട്ടന്‍,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാര്‍,പി.വി.എസ്.മൂസ്സ,എം.സുലൈമാന്‍ ഹാജി,കെ.അസീസ്,വെട്ടന്‍ മമ്മൂട്ടി ഹാജി,ജമാല്‍,മോയി ആറങ്ങാടന്‍,കൊടുവേരി അമ്മദ്,ആലികുട്ടി,മുതിര മായന്‍,ആസ്യ മൊയ്ദു,സൗജത് ഉസ്മാന്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *