ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി കൗ ലിഫ്ടിംഗ് മെഷീന്
ചെന്നലോട്: കാത്സ്യ കുറവുമൂലം നിലത്ത് വീഴുന്ന പശുക്കളെ ഉയര്‍ത്തി നിര്‍ത്തി ചികിത്സിക്കാന്‍ സഹായിക്കുന്ന കൗ ലിഫ്റ്റിംഗ് മെഷീന് ഇറക്കുമതി ചെയ്ത് തരിയോട് ഗ്രാമപഞ്ചായത്ത്.പ്രവര്‍ത്തന ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിന്‍സണ്‍ അധ്യക്ഷനായി.മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശരത് കെ എസ്, ഡോ സീന കെ എം പദ്ധതി വിശദീകരണം നടത്തി.ക്ഷീര കര്‍ഷകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിക്കാണ് പരിഹാരമായിരിക്കുന്നത്.
തരിയോട് വെറ്റിനറി ഡിസ്പെന്സറിയില് സൂക്ഷിക്കുന്ന കൗ ലിഫ്ടിംഗ് മെഷീന് കര്‍ഷകര്‍ക്ക് അവശ്യനുസരണം കൊണ്ടുപോയി ഉപയോഗപ്പെടുത്താന്‍ സാധിക്കും. തരിയോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ മെഷീനുകള്‍ വാങ്ങിയിട്ടുള്ളത്. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എം ബി ബബിത സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീന്‍ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.





Leave a Reply