May 6, 2026

പുനരധിവാസ ഭൂമി ഏറ്റെടുക്കല്‍:ജില്ല കോടതിയില്‍ എല്‍സ്റ്റന്റെ ഹര്‍ജി

0
l;k
By ന്യൂസ് വയനാട് ബ്യൂറോ

 

 

സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനും എതിരെ വയനാട് ജില്ല കോടതിയില്‍ ഹര്‍ജി നല്‍കി എല്‍സ്റ്റന്‍ എസ്റ്റേറ്റ് അധികൃതര്‍.സംസ്ഥാന സര്‍ക്കാറിന്റെ വയനാട്ടിലെ പുനരധിവാസ നടപടികളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് എസ്റ്റേറ്റ് അധികൃതരുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തുന്നത്.വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതില്‍ വില നിര്‍ണയം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.മേല്‍ കോടതികളെല്ലാം തള്ളിയ ഹര്‍ജിയുമായി കീഴ്‌കോടതിയെ സാധാരണ സമീപിക്കാറില്ല. ഹര്‍ജിയില്‍ വിചിത്രമായ കാര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

നട്ടുപിടിപ്പിച്ച 1950 സില്‍വര്‍ ഓക്ക് മരങ്ങള്‍, 38 തേക്ക് മരങ്ങള്‍, 23 റോസ് വുഡ്, 50 പ്ലാവ്, 200 കാപ്പി ചെടികള്‍, 100 കുരുമുളക്, 300 തെങ്ങ്, 1975 കശുമാവ്, 500 മറ്റ് മരങ്ങള്‍ ഇവിടെയുണ്ട്. 82,53,07,0411 രൂപ വിലയുള്ള 4,04,479 തേയിലച്ചെടികള്‍, 7,03,75,000 രൂപ വിലയുള്ള മരങ്ങള്‍, 16,80,00,000 രൂപ വിലയുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ അടങ്ങിയ പ്രോപ്പര്‍ട്ടിക്ക് മാര്‍ക്കറ്റ് വില നല്‍കാതെ കൈവശപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനാല്‍ വിലനിര്‍ണയ കമീഷനെ നിയോഗിക്കണമെന്ന് എല്‍സ്റ്റന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *