September 13, 2026

കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കണം: പി.ടി സിദ്ധീഖ്

0
fdsfds
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയ സര്‍വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ്.
മാനന്തവാടി മണ്ഡലം യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാഭകരമായ നിരവധി ദീര്‍ഘദൂര സര്‍വീസുകളടക്കം യാതൊരു കാരണവുമില്ലാതെ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസിയുടെ നടപടി തീര്‍ത്തും അപലപനീയമാണ്.

മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസര്‍ഗോഡ് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരില്‍ നിന്നുള്ള കണ്ണൂര്‍ മാനന്തവാടി സര്‍വീസ്, വൈകുന്നേരം 7.45 ന് മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂര്‍ വഴി കോട്ടയത്തേക്കുള്ള ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ്,രാത്രി 9.30 ന് ഉണ്ടായിരുന്ന വാളാട് സ്റ്റേ സര്‍വീസ്, പേര്യയിലേക്കുണ്ടായിരുന്ന സ്റ്റേ സര്‍വീസ്, പുതുശ്ശേരി വളവിലേക്കുള്ള സ്റ്റേ സര്‍വീസ് എന്നിങ്ങനെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന സര്‍വീസുകള്‍ നിലവില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തലാക്കിയതിന്റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാര്‍ഥികളും ദീര്‍ഘദൂര യാത്രക്കാരുമാണ്.മാനന്തവാടി ചീക്കാട്,മാനന്തവാടി പയ്യന്നൂര്‍,തിരുനെല്ലി ശ്രീകണ്ഠപുരം, മാനന്തവാടി ഇരിട്ടി ശാന്തിഗിരി എന്നീ സര്‍വീസുകളും നിര്‍ത്തലാക്കിയവയില്‍പെടും.
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നൂറ് കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപെട്ടിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ നടപടി കെഎസ്ആര്‍ടിസി അധികൃതര്‍ തിരുത്തണമെന്നും അടിയന്തരമായി ഇവകള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി മഹ്റൂഫ് കെ,
മണ്ഡലം വൈസ് പ്രസിഡന്റ് സജീര്‍ എം.ടി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ആലി. പി, ഖദീജ ടി,വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *