നോക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോള്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു
തലപ്പുഴ: ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലിന്റെ മാനന്തവാടി ബ്ലോക്ക് തല മത്സരങ്ങള്‍ തലപ്പുഴ 44 മൈല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടത്തി. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ സാദിര്‍ തലപ്പുഴ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് വാളാട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ഫുട്‌ബോള്‍ കോച്ച് റസാക്ക് മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് സംസാരിച്ചു. ജില്ല ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ കെ.എം. ശശിധരന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എട്ട് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെ ജോളി എഫ് സി തലപ്പുഴയെ പരാജയപ്പെടുത്തി ചലഞ്ചേഴ്‌സ് എഫ് സി വെള്ളമുണ്ട ജേതാക്കളായി. വിജയികള്‍ക്ക് മാനന്തവാടി ഡിവൈ.എസ്.പി വിശ്വംഭരന്‍ ട്രോഫികള്‍ വിതരണം ചെയ്തു. അനുമോദന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശബിത ടീച്ചര്‍, അജീബ് കോമാച്ചി, മുഹമ്മദ് തൂവക്കുന്ന്, എസ്.ഐമാരായ പ്രകാശന്‍, സാജു എന്നിവര്‍ പങ്കെടുത്തു. എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ സി.എം.അലി. സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. ഷദീര്‍, പി. സാജര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





Leave a Reply