May 6, 2026

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

0
bhg
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി :പൊഴുതന വയോജന കൂട്ടായ്മയുടേയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു.പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഡി വൈ എസ് പി പി എല്‍ ഷൈജു ലഹരി വിരുദ്ധ ക്ലാസെടുക്കുകയും ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡല്‍ ഓഫീസര്‍ കെ എം ശശിധരന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. വയോജന കൂട്ടായ്മയുടെ പ്രസിഡണ്ട് കെ പി വിശ്വനാഥന്റെ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ മൊയ്തീന്‍ കുട്ടി, എം ഫ്രാന്‍സിസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാഹിന ഷംസുദ്ദീന്‍, കെ കെ ജോസ് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *