May 6, 2026

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി ബാസിത്ത്

0
site-psd
By ന്യൂസ് വയനാട് ബ്യൂറോ

 

കുഞ്ഞോം സ്വദേശി അബ്ദുല്‍ ബാസിത്ത് ഗസ്സാലിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. പ്രകൃതി ദുരന്തങ്ങളുടെ പ്രതിനിധീകരണം അറബി മലയാള സാഹിത്യത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ രചനകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഗവേഷണം.ഇമാം ഗസ്സാലി അക്കാദമിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്‍ ബാസിത്ത് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. റിസര്‍ച്ച് ഫെല്ലോഷിപ്പോടു കൂടിയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഡോ.മിലിന്ദ് ഏക്‌നാഥ് അവദിന്റെ കീഴിലായിരുന്നു ഗവേഷണ പഠനം.

ഇരുപതാം നൂറ്റാണ്ടുകളില്‍ പ്രചാരം നേടിയ മാല-മൗലിദ് തുടങ്ങിയ അറബി മലയാളം സാഹിത്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള പഠനം പ്രസ്തുത സാഹിത്യ ശാഖയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണെന്നും വലിയ രീതിയില്‍ തുടര്‍ പഠനങ്ങള്‍ ആവശ്യമുള്ളതാണെന്നും പരിശോധകര്‍ വിലയിരുത്തി. 1909, 1924, 1961 എന്നീ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തെ കുറിച്ച് വ്യാപകമായി രചിക്കപ്പെട്ട അറബി മലയാളം പാട്ടുകള്‍ ഗവേഷണ പഠനത്തിന്റെ ഭാഗമായി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വയനാട്ടിലെ ആദ്യകാല മുസ്ലിം കുടിയേറ്റ ഗ്രാമമായ കുഞ്ഞോം സ്വദേശിയാണ് അബ്ദുല്‍ ബാസിത്ത്. പരേതനായ കല്ലേരി ആലി പാത്തു ദമ്പതികളുടെ മകനാണ്. മുന്‍ഷീറയാണ് ഭാര്യ. നൂഹ് സിദാന്‍ മകനാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *