May 6, 2026

അഷ്റഫിന്റെ കൊലപാതകം: സമഗ്രാന്വേഷണത്തിന് സമ്മര്‍ദം ചെലുത്തും;മന്ത്രി കേളു

0
sdads
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി : മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക മന്ത്രി ഒ ആര്‍ കേളു. അഷ്റഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫിന്റെ പിതാവ് കുഞ്ഞീതുകുട്ടി, മാതാവ് റുഖിയ, സഹോദരന്‍ ഹമീദ് ഉള്‍പ്പെടെ കുടുംബാംഗങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുടുംബത്തിന് സര്‍ക്കാറിന്റെ പിന്തുണ ഉറപ്പുനല്‍കി. സി പി എം ജില്ലാ കമ്മിറ്റിയംഗം എം എസ് സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി, ഏരിയ കമ്മിറ്റിയംഗം പി എ മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി കെ പി ഗിരീഷ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *