ആൾക്കൂട്ടക്കൊലപാതകത്തിനും ഭീകരാക്രമണത്തിനുമെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം മെയ് 8ന് പുൽപ്പള്ളിയിൽ
കൽപ്പറ്റ: കർണാടക മംഗളൂരൂവിൽ പുൽപ്പള്ളി സ്വദേശി അഷ്റഫിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ആൾക്കൂട്ടക്കൊലപാതകത്തിനും പഹൽഗാമിൽ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനുമെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ മുസ് ലിം ലീഗ് കമ്മിറ്റി മെയ് 8 വ്യാഴാഴ്ച്ച പുൽപ്പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. അഷറഫിൻ്റെ കുടുംബത്തിനുള്ള പൂർണ പിന്തുണയും മുസ് ലിം ലീഗ് ഉറപ്പാക്കും.നിസഹായനും നിരപരാധിയുമായ അഷറഫ് കൊലപാതകത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതായിരുന്നു. മതത്തിന്റെ പേരിൽ നിസ്സഹായരെ കൊന്ന് തള്ളുന്ന ആൾക്കൂട്ടക്കൊലകൾക്ക് അറുതി വരുത്താൻ പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം. മാനസിക വിഭ്രാന്തിയുള്ള, ആരോടും സംസാരിക്കുക പോലും ചെയ്യാത്ത ഒരു സാധു ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തിയിട്ട് വ്യാജപ്രചാരണം നടത്തുകയാണ് കൊലപാതകികൾ ചെയ്തത്. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ യശസ്സിന് തന്നെ കളങ്കമാവുന്ന ഇത്തരം കൊലകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. പഹൽഗാമിൻ്റെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ ദൂരം സഞ്ചരിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ഭീകരാക്രമണം ഞെട്ടിക്കുന്നതാണ്. അത്രവലിയ സുരക്ഷാ വലയത്തിൽ കഴിയുന്ന ഒരു സംസ്ഥാനത്ത് ഇത്ര വലിയൊരു സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാനാവില്ല. ആക്രമണത്തിനെതിരെപിടികൂടാൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെ കടുത്ത വീഴ്ചയയായേ കാണാനാവൂ. എല്ലാതരം ആക്രമണങ്ങളെയും ആൾക്കൂട്ടക്കൊലപാതകങ്ങളെയും മുസ് ലിം ലീഗ് അങ്ങേയറ്റം അപലപിക്കുന്നതായും രാജ്യത്തിന്റെ സാഹോദര്യവും മതേതര മുഖവും നിലനിർത്താൻ മുഴുവൻ മനുഷ്യരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മുസ് ്ലിം ലീഗ് പ്രതിഷേധ സംഗമത്തിൽ മുഴുവൻ പേരും പങ്കെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ അഭ്യർത്ഥിച്ചു.





Leave a Reply