പൊലിസിന്റെ കരുത്തിന് ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണത്തിളക്കം
കണിയാമ്പറ്റ:ജില്ലാ പൊലിസിന്റെ കരുത്തുറ്റ കായിക താരവും മില്ലുമുക്ക് സ്വദേശിയുമായ പി അജ്മലാണ് മികവിന്റെ കൊടുമുടി കയറിയത്.
ഹിമാചല്‍ പ്രദേശിലെ ദേശീയ മാസ്റ്റേഴ്സ് കായികമേളയില്‍ കേരളത്തിനു വേണ്ടി 110 മീറ്റര്‍ ഹര്‍ഡില്‍സിലും ട്രിപ്പിള്‍ ജമ്പിലും അജ്മല്‍ സ്വര്‍ണം നേടി. അഞ്ചു തവണ ദേശീയ പൊലീസ് കായികമേളയില്‍ പങ്കെടുത്ത അജ്മല്‍ വെള്ളമുണ്ട സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറാണ്. 2007 മുതല്‍ ജില്ലാ ചാമ്പ്യനും സംസ്ഥാന ചാമ്പ്യനുമായി.
2024 ഗോവയില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് കായികമേളയില്‍ റിലേയില്‍ സ്വര്‍ണവും 110മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി മെഡലും നേടി. 2007ലാണ് സര്‍വീസില്‍ കയറുന്നത്. 2009 ല്‍ പനമരം, 2013 പടിഞ്ഞാറത്തറ , 2019 വെള്ളമുണ്ട, 2024 കമ്പളക്കാട് എന്നീ സ്റ്റേഷനുകളില്‍ ജോലി ചെയ്തു. പഠന കാലത്ത് ജില്ലാ സ്‌കൂള്‍ കായികമേളയിലെ വ്യക്തിഗത ചാമ്പ്യനായിട്ടുണ്ട്. പഞ്ചായത്ത് മേളകളില്‍ ബ്ലോക്ക്, ജില്ല, സംസ്ഥാനങ്ങളിലും വിജയം നേടി. നിലവില്‍ ഭാര്യ ആസിഫക്കും മക്കളായ മുഹമ്മദ് അല്‍ഹാന്‍, കന്‍സ ഫാത്തിമ എന്നിവര്‍ക്കൊപ്പം പടിഞ്ഞാറത്തരയിലാണ് താമസം.





Leave a Reply