June 18, 2026

സോഡിയാക് ഫുട്‌ബോള്‍ മേളക്ക് തുടക്കം

0
fg
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: ലഹരിയാവാം കളിയിടങ്ങളോട് എന്ന പ്രമേയത്തില്‍ ചുങ്കം സോഡിയാക് കള്‍ച്ചറല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഖിലേന്ത്യാ ഫ്‌ളഡ്‌ലൈറ്റ്‌സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ശനിയാഴ്ച രാത്രിയോടെ തുടക്കമായി. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. രാത്രി 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. മെയ് 18 വരെയാണ് ടൂര്‍ണമെന്റ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൈത്തൂണ്‍ ആര്‍ട്‌സ് വയനാടിന്റെ മുട്ടിപ്പാട്ടും ഗ്രൗണ്ടില്‍ അരങ്ങേറി.

ആദ്യ മത്സരത്തില്‍ യാസ് കമ്പളക്കാടിനെതിരെ, സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും, രണ്ടാം മത്സരത്തില്‍ എഫ്സി തേറ്റമലക്കെതിരെ , എഫ്സി പള്ളിക്കുന്ന് എതിരില്ലാത്ത മൂന്ന് ഗോളിനും വിജയിച്ചു.ഇന്നത്തെ മത്സരങ്ങളില്‍ മഹാത്മാ പഞ്ചാരക്കൊല്ലി , ട്രിപ്പിള്‍ സിക്‌സ് വൈത്തിരിയെയും, ചാന്‍സലേഴ്‌സ് വെള്ളമുണ്ട, ജോഗോ ബൊനിറ്റോ നായ്കട്ടിയെയും നേരിടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *