ആറങ്ങാടന്‍ കുടുംബത്തിന്റെ ആദ്യ സംഗമം നാളെ
പനമരം: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളായി വ്യാപിച്ച് കിടക്കുന്ന ആറങ്ങാടന്‍ കുടുംബത്തിന്റെ ആദ്യ സംഗമം നാളെ പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍. ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ തറവാടാണ് ആറങ്ങാടനെന്നാണ് പറയപ്പെടുന്നത്. കുടുംബ സംഗമം നാളെ രാവിലെ 10 മണിക്ക് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ച കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറങ്ങാടന്‍ കുടുംബ കമ്മിറ്റിയുടെ പ്രസിഡന്റ് കുഞ്ഞമ്മദ് ആറങ്ങാടന്‍ വാണിമേല്‍ അധ്യക്ഷനാവും.ഉച്ചയ്ക്കുശേഷം നടക്കുന്ന തലമുറ സംഗമം വയനാട്ടിലെ ആറങ്ങാടന്‍ കുടുംബത്തിലെ മുതിര്‍ന്ന ആളും വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.എ. ആലി ഹാജി ഉദ്ഘാടനം ചെയ്യും.
അബ്ദുള്ള കുണ്ടാല സ്വാഗതവും സുബൈര്‍ മാസ്റ്റര്‍ വാണിമേല്‍ നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ അശ്‌റഫ് ഫൈസി പനമരം, മൊയ്തീന്‍കുട്ടി അമാനി, ജാഫര്‍ മാസ്റ്റര്‍ വാണിമേല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.ആറങ്ങാടന്‍ കുടുംബത്തില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം നടക്കുന്ന കലാവിരുന്നില്‍ ജാഫര്‍ കുറ്റ്യാടി, ജസ്ല വയനാട്, ഫിറോസ് നാദാപുരം, റംഷാദ് വടകര തുടങ്ങിയ മാപ്പിള ഗായകര്‍ സംബന്ധിക്കും.





Leave a Reply